പേജുകള്‍‌

8/06/2019

എങ്ങെനെ ബ്ലോട്ട്വെയർ (Bloatware) ഫോണിൽ നിന്നും നീക്കം ചെയ്യാം | How to Remove Bloatware From Phone in Malayalam

എങ്ങെനെ ബ്ലോട്ട്വെയർ (Bloatware) ഫോണിൽ നിന്നും നീക്കം ചെയ്യാം 

ഹെഡ്സെറ്റ് വാങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Things to know before buying headphones

നമ്മൾ മലയളികൾക്ക് എപ്പോളും പറ്റുന്ന പറ്റുന്ന അബദ്ധം ആണു ഒരു ഹെഡ്സെറ്റ് തിരിഞ്ഞു എടുക്കുമ്പോൾ സംഭവിക്കാറുള്ളത്. എപ്പോളും നമ്മൾ മലയാളികൾ ശ്രെദ്ധിക്കുന്ന ഒരു കാര്യം വിലയും ബ്രാൻഡ് നെയിം മാത്രം ആണു. പക്ഷെ മേടിച്ചതിനു ശേഷം ആയിരിക്കും പറ്റിയ അബദ്ധം മനസിലാക്കുന്നത്, സൗണ്ട് ഗുണമേന്മ, നിർമിച്ചെക്കുന്ന ഗുണമേന്മ  എന്നിവയിൽ അവസാനം വിട്ടുവീഴ്ച ചെയ്യേണ്ടതായി .വരുന്നു .
നമ്മുടെ സ്മാർട്ഫോണുകളുടെ കൂടെ ലഭിക്കുന്ന ഹെഡ്സെറ്റുകൾക്കും അത്ര നല്ല ഗുണമേന്മ ഉണ്ടാവണം എന്നില്ല. പലതരത്തിൽ ഉള്ള എഞ്ചിനീയറിംഗ് വൈഗതിയതായും നിർമാണ രീതികളും ഒരു ഹെഡ്സെറ്റിന്റെ ഗുണമേന്മയെ  വളരെ അധികം സ്വാധിനിക്കുന്നുണ്ട്. 

2/05/2017

How to Root Android Phone in Malayalam | എങ്ങെനെ ഒരു ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ റൂട്ട് ചെയ്യാം ?


എന്താണ് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ റൂട്ടിങ് ?

നമ്മൾ ആൻഡ്രോയിഡ് ഫോൺ ഉപയോഗ്‌താക്കൾ സ്ഥിരം കേൾക്കുന്ന ഒരു വാക്കാണ് റൂട്ടിങ് (Android Rooting). ആദ്യം എന്താണ് റൂട്ടിങ് എന്ന് നമുക്കു നോക്കാം, നമുക്ക് നമ്മുടെ ആൻഡ്രോയിഡ് ഫോണുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് privilege,അതായിത് അധികാരം ഇല്ല. അഡ്മിനിസ്‌ട്രേറ്റീവ് അധികാരം നമ്മുടെ ഫോൺ നിർമിച്ചിരിക്കുന്ന നിർമാതാവിനാണ്. ഫോൺ നിർമാതാവിന്റെ ഉടമസ്ഥതിയിൽ ഉള്ള അധികാരം നമ്മൾക്ക് സ്വന്തമാക്കാൻ വേണ്ടിയിട്ടാണ് ഫോൺ റൂട്ട് ചെയ്യുന്നത്.

റൂട്ടിങ് warranty നഷ്ടപെടുത്തുന്നതാണ്

എന്തിനാണു ആൻഡ്രോയിഡ് സ്മാർട്ഫോൺ റൂട്ട് ചെയ്യുന്നത് ?

  • സ്മാർട്ഫോൺ നിർമാതാക്കൾ അവരുടേതായ അപസ്   (apps) ഇൻസ്റ്റാൾ ചെയ്തിട്ടാണ് നമുക്ക് നൽകുന്നത്, ഈ അപ്പസ്‌ നമുക്ക് ഒട്ടും തന്നെ ആവിശ്യം ഇല്ലാത്തതും ഫോൺ പലപ്പോളും സ്ലോ ആക്കുന്നതിലും ഈ അപ്പസ്‌ വില്ലന്മാർ ആകാറുണ്ട്. ഈ തരത്തിൽ ഉള്ള അപ്സിനെ പറയുന്ന പേരാണ് ബ്ലോട്ട്വെയർ (Bloatware).
  • നമുക്ക് ഇഷ്ടം ഉള്ള രീതിയിൽ സ്മാർട്ഫോണിനെ ഉപയോഗിക്കാൻ കഴിയും. പുതിയ കസ്റ്റമ് റോം ഇൻസ്റ്റാൾ ചെയ്യാം, അടുത്ത പോസ്റ്റിൽ കസ്റ്റൻറോം എന്താണെന്ന് പറയാം.
  • തീം , ബാറ്ററി ഐക്കൺ, ഐകോൺസ് എന്നിവ മാറ്റുനതിനു റൂട്ടിങ് ആവിശ്യമാണ് .
  • സ്മാർട്ഫോൺ CPU , GPU ഓവർ ക്ലോക്ക് അണ്ടർ ക്ലോക്ക് ചെയ്യാൻ സാധിക്കും, ഇതിനു അനുസരിച്ചു ബാറ്ററി പെർഫോമൻസ് മാറ്റങ്ങൾ വരുത്തുവാനായി സാധിക്കും.

എങ്ങെനെ ഒരു ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ റൂട്ട് ചെയ്യാം ?

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ റൂട്ട് ചെയ്യുന്നതിനായി പല മാർഗങ്ങൾ ഉണ്ട്. അതിൽ ചിലതാണു ഞാൻ പറയുന്നത് , സപ്പോർട്ട്  ആവിശ്യം വന്നാൽ കമന്റ് ചെയ്താൽ സഹായം നൽകുന്നതാണ് .

കിംഗ്റൂട്ട് എന്ന അപ്ലിക്കേഷൻ ഉപയോഗിച്ച് എങ്ങെനെ ആൻഡ്രോയിഡ് സ്മാർട്ഫോൺ റൂട്ട് ചെയ്യാം.

കിങ്‌റൂട്ട് ഉപയോഗിച്ച് ആൻഡ്രോയിഡ് 4.2.2 തൊട്ടുള്ള സ്മാർട്ട്ഫോണുകൾ റൂട്ട് ചെയ്യാൻ സാധിക്കുന്നതാണ് .


നിർദ്ദേശങ്ങൾ:

  1. ആൻഡ്രോയിഡ് സ്മാർട്ഫോണിൻറെ സെറ്റിങ്സിൽ ( Settings ) പോകുക, എബൌട്ട് ഫോൺ ( About Phone ) ക്ലിക്ക് ചെയ്യുക , അതിൽ build number/ Software information എന്ന ഓപ്ഷനിൽ 7  തവണ ക്ലിക്ക് ചെയ്യുക , you have unlocked developer options എന്ന മെസ്സേജ് ലഭിക്കുന്നതാണ്.
  2. വീണ്ടും സെറ്റിങ്സിൽ പോകുക ഇപ്പോൾ സെക്യൂരിറ്റി ( Security ) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക, അതിൽ നിന്നും Unknown sources ഓൺ ആക്കുക.
  3. കിങ്‌റൂട്ട് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനായി , കിങ്‌റൂട്ട് വെബ്സൈറ്റ് പോകേണ്ടതായിട്ടുണ്ട് , ബ്രൗസറിൽ  കിങ്‌റൂട്ട്.നെറ്റ്  ( kingroot.net), ഡൌൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക , താഴെ നൽകിയിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കുക
    ഓക്കേ ക്ലിക്ക് ചെയ്യുക.
  4. ഫോണിന്റെ നോട്ടിഫിക്കേഷൻ മെനു താഴ്പ്പോട്ടു scroll ചെയ്യുക എന്നിട്ട് ഡൌൺലോഡ് ചെയ്ത അപ്ലിക്കേഷൻ ക്ലിക്ക് ചെയ്യുക 
    Installation block എന്ന മെസ്സേജ് ലഭിക്കുക ആണെങ്കിൽ അടുത്ത നിർദേശത്തിലേത് പോലെ ചെയ്യുക 
  5. താഴെ നൽകിയിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കുക, ആദ്യം more details ക്ലിക്ക് ചെയ്യുക , Install anyway (unsafe) സെലക്ട് ചെയ്യുക.
  6. ഇൻസ്റ്റാളേഷനു ശേഷം Try It എന്ന ഒരു button ആയിരിക്കും കാണുന്നത് അതിൽ ക്ലിക് ചെയ്യുക, അടുത്തതായി വരുന്ന ഓപ്ഷനിൽ Get it ക്ലിക് ചെയ്യുക.
  7. ഇപ്പോൾ റൂട്ടിങ് നടക്കുന്നതിന്റെ ഒരു ഗ്രാഫിസ് സ്‌ക്രീനിൽ കാണാവുന്നതാണ്, അതിനു ശെഷം മെയിൻ സ്ക്രീനിലേക്ക് തിരികെ എത്തുന്നതാണ്.
  8. ഇതിനു ശേഷം ഗൂഗിൾ play store പോകുക അവിടെ നിന്നും RootChecker എന്ന അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക, എന്നിട്ട് ചെക്ക് ചെയ്യുക, അപ്പോൾ Your Device is rooted എന്ന സന്ദേശം ലഭിക്കുകയാണെങ്കിൽ നമ്മൾ വിജയകരമായി റൂട്ടിങ് പൂർത്തീകരിച്ചിരിക്കുന്നു.
  9. എങ്ങെനെ ബ്ലോട്ട്വെയർ (Bloatware) നീക്കം ചെയ്യാം എന്ന അറിയാനിയിട്ട്  ഇവിടെ ക്ലിക് ചെയ്യുക